LiveTV

Live

Kerala

ലൗ ജിഹാദിലൂടെ മകളെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് പിതാവ്; യുവാവ് അറസ്റ്റില്‍

ലൗ ജിഹാദിലൂടെ മകളെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് പിതാവ്; യുവാവ് അറസ്റ്റില്‍

ലൗ ജിഹാദിലൂടെ മകളെ മതംമാറ്റാന്‍ ശ്രമം നടന്നെന്ന ആരോപണവുമായി പിതാവ്. കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് ലൗ ജിഹാദ് ആരോപണവുമായി രംഗത്തുവന്നത്. പരാതിയെ തുടര്‍ന്ന് നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്ടെ ഒരു പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സരോവരം പാര്‍ക്കില്‍ വെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കൊടുത്ത് പീഡിപ്പിച്ചെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും പണവും സ്വര്‍ണ്ണവും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. ചില സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര സ്വദേശി ജാസിം മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇത് ലൗ ജിഹാദാണെന്നാണ് പിതാവിന്‍റെ ആരോപണം.

പ്രതിയെ രക്ഷിക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികളും പൊലീസും ശ്രമിച്ചെന്ന് പിതാവ് ആരോപിച്ചു. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടും പിതാവ് പരാതി നല്‍കിയിട്ടുണ്ട്.