LiveTV

Live

Kerala

കോന്നിയില്‍ അന്തിമ ചർച്ചകളിലേക്ക് കടന്ന് മുന്നണികൾ

സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക

കോന്നിയില്‍ അന്തിമ ചർച്ചകളിലേക്ക് കടന്ന് മുന്നണികൾ

കോന്നിയിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അന്തിമ ചർച്ചകളിലേക്ക് കടന്ന് മുന്നണികൾ. സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക ഇന്ന് ചേരുന്ന ജില്ല സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യും.ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു ജനീഷ് കുമാറിന്റെ പേരിനാണ് കൂടുതൽ സാധ്യത , ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ പേരും പരിഗണിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിൽ സമുദായ സമവാക്യങ്ങൾ പരിഗണിച്ച് വേണം സ്ഥാനാർത്ഥിയെ നിർണ്ണയിക്കേണ്ടതെന്ന് ഡി.സി.സി നേതൃത്വം പറയുമ്പോൾ വിജയ സാധ്യത മാത്രം മാനദണ്ഡമാവണമെന്നാണ് അടൂർ പ്രകാശ് എം പി യുടെ നിലപാട് ഇത് ഡി.സി.സിയിൽ തർക്കത്തിന് ഇട വരുത്തിയിട്ടുണ്ട്.

പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിന്റെ പേരിലാണ് ഡി.സി.സിയിൽ തർക്കം നിലനിൽക്കുന്നത്. മുൻ ഡി.സി.സി പ്രസിഡന്റ് മോഹൻ രാജിന്റെ പേരും ചർച്ചയ്ക്ക് വന്നിട്ടുണ്ട്. സമുദായ സമവാക്യം നിലനിർത്താൻ പുറത്ത് നിന്ന് സ്ഥാനാർത്ഥിയെത്താനും സാധ്യതയുണ്ട്. ബി.ജെ.പിയിൽ ശോഭാ സുരേന്ദ്രന്റെ പേരിനാണ് കൂടുതൽ സാധ്യത. സംസ്ഥാന നേതൃത്വത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യമുണ്ടായാൽ ശോഭാ സുരേന്ദ്രൻ തന്നെ കോന്നിയിൽ സ്ഥാനാർത്ഥി ആവും.