LiveTV

Live

Kerala

ജോയ് എബ്രഹാമിനെതിരെ ജോസ് വിഭാഗം; യു.ഡി.എഫിന് പരാതി നല്‍കും 

ജോയ് എബ്രഹാമിനെ യു.ഡി.എഫ് ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ജോസ് കെ മാണി വിഭാഗം.

ജോയ് എബ്രഹാമിനെതിരെ ജോസ് വിഭാഗം; യു.ഡി.എഫിന് പരാതി നല്‍കും 

ജോയ് എബ്രഹാമിനെ യു.ഡി.എഫ് ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ജോസ് കെ മാണി വിഭാഗം. പാല തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് ജോസ് കെ മാണി വിഭാഗം ആവശ്യം ഉന്നയിച്ചത്. ശബ്ദരേഖയടക്കമുളള തെളിവുകളും യു.ഡി.എഫിന് കൈമാറും.

കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചാണ് യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണത്തിനിടെ പൊട്ടിതെറികള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നല്കിയിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി തെരഞ്ഞെടുപ്പ് ദിവസം ജോയ് എബ്രഹാം നടത്തിയ പ്രതികരണമാണ് ജോസ് കെ മാണി വിഭാഗത്തെ ചൊടിപ്പിച്ചത്. ജോയ് എബ്രഹാമിന്റെ പ്രതികരണം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നുവെന്നാണ് ജോസ് കെ മാണി തന്നെ യു.ഡി.എഫ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.

അതിനാല്‍ ജോയ് എബ്രഹാമിനെ യു.ഡി.എഫ് ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് യു.ഡി.എഫിന് ജോസ് വിഭാഗം കത്തും നല്കും. എന്നാല്‍ അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ നടപടി ഉടന്‍ യു.ഡി.എഫ് എടുത്തേക്കില്ല. ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാകും ഇക്കാര്യം പരിശോധിക്കുക. ഇതിനോടകം തന്നെ യു.ഡി.എഫ് നേതാക്കള്‍ ജോസഫ് വിഭാഗത്തെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിക്കുകയും താക്കീത് നല്‍കു കയും ചെയ്തിരുന്നു.