LiveTV

Live

Kerala

‘ഇത് ക്രൂരത’; പയ്യന്നൂരിൽ സ്വകാര്യ ബസ് ബൈക്ക് യാത്രികനായ മധ്യവയസ്കനെ ഇടിച്ചിട്ട് നിർത്താതെ പോയി  

‘ഇത് ക്രൂരത’; പയ്യന്നൂരിൽ സ്വകാര്യ ബസ് ബൈക്ക് യാത്രികനായ മധ്യവയസ്കനെ ഇടിച്ചിട്ട് നിർത്താതെ പോയി  

പയ്യന്നൂർ നഗരത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ക്രൂരത. ബൈക്ക് യാത്രികനായ മധ്യവയസ്ക്കനെ ഇടിച്ചിട്ട് നിർത്താതെ പോയി. പയ്യന്നൂർ സ്വദേശി രവീന്ദ്രനാണ് ക്രൂരതയ്ക്ക് ഇരയായത്. അതിഗുരുതര പരിക്കുകളോടെ ഇയാൾ ഇപ്പോൾ കണ്ണൂർ മിംസിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ്.

പയ്യന്നൂർ മെയിൻ റോഡിൽ മുകുന്ദ ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പാതയോരം ചേർന്ന് പോകുകയായിരുന്ന ബൈക്കിനെ മറികടക്കാനുള്ള വ്യഗ്രതയിൽ പിറകിൽ വരികയായിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ രവീന്ദ്രന് വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ട്. തലചോറിൽ രക്തസ്രാവവും നട്ടെല്ലിന് ക്ഷതവും ഏറ്റിട്ടുണ്ട്. ആദ്യം ശസ്ത്രക്രിയക്ക് വിധേയനാക്കിയ രവീന്ദ്രന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇടിച്ചിട്ട് നിർത്താതെ പോയ ബസ് സാജ് ലൈൻസ് ആണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകട ശേഷം നിർത്തിയ ബസ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറാകാതെ വീണ്ടും ഓടിച്ചു പോവുകയായിരുന്നെന്ന് ഓടികൂടിയവർ പറഞ്ഞു. അണുവിട വ്യത്യാസത്തിലാണ് ബസിന്റ ടയറുകൾ രവീന്ദ്രന്റെ തലയിൽ കയറി ഇറങ്ങാതിരുന്നത്. എന്ത് അപകടം ഉണ്ടാക്കിയാലും ഇൻഷൂറൻസ് കമ്പനികൾ നോക്കി കൊള്ളുമെന്ന ധാർഷ്ട്യമാണ് ബസ്സുടമകൾക്കും ഡ്രൈവർമാർക്കും ഈ നരനായാട്ടിന് അനുമതി നൽകുന്നത് എന്ന ആരോപണം ശക്തമാണ്.