LiveTV

Live

Kerala

വിവിപാറ്റ് തെരഞ്ഞെടുപ്പ് തിരിമറി എളുപ്പമാക്കിയെന്ന് കണ്ണന്‍ ഗോപിനാഥന്‍

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതിയും പാളിച്ചകളും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ വിശദമാക്കുന്നുണ്ട്.

വിവിപാറ്റ് തെരഞ്ഞെടുപ്പ് തിരിമറി എളുപ്പമാക്കിയെന്ന് കണ്ണന്‍ ഗോപിനാഥന്‍

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനും അതുവഴി വോട്ടെടുപ്പില്‍ തിരിമറി നടത്താനും കഴിയുമെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലൂടെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് സംവിധാനത്തിന്റെയും പരിമിതികള്‍ കണ്ണന്‍ ഗോപിനാഥന്‍ തുറന്നു പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതിയും പാളിച്ചകളും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ വിശദമാക്കുന്നുണ്ട്.

ഒരു പ്രൊസസറും പ്രൊഗ്രാം ചെയ്യാന്‍ സാധിക്കുന്ന മെമ്മറിയും ഉള്ള വിവിപാറ്റ് ഹാക്ക് ചെയ്യാന്‍ സാധിക്കും. ഏത് മാല്‍വെയറും ഇതില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വിവിപാറ്റ് യന്ത്രത്തിലെ മെമ്മറിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സീരിയല്‍ നമ്പറും പേരുകളും ചിഹ്നങ്ങളും ലോഡ് ചെയ്യുന്നുണ്ട്. ഇതാണ് പേപ്പര്‍ സ്ലിപ്പുകള്‍ പ്രിന്റ് ചെയ്യപ്പെടുന്നത്. വിവിപാറ്റില്‍ കൃത്രിമത്തം കാണിക്കാന്‍സാധിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

വിവിപാറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പഴതുകളടയ്ക്കുന്നതിന് പകരം കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണുണ്ടായതെന്ന് പറഞ്ഞ കണ്ണന്‍ ഗോപിനാഥന്‍ ഈ പ്രശ്‌നം ഉടനടി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 57ാം റാങ്കോടെ പാസായ കണ്ണന്‍ ഗോപിനാഥന്‍ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹം ഈയിടെ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് വിവാദമായി. പ്രളയകാലത്ത് അവധിയെടുത്ത് കേരളത്തിലെത്തി കണ്ണന്‍ ഗോപിനാഥന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക പ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു.