LiveTV

Live

Kerala

പള്ളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസിയെ യും അമ്മയെയും മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പഴ്സണും അംഗങ്ങളും ഇന്ന് പള്ളുരുത്തി അഗതി മന്ദിരം സന്ദര്‍ശിക്കും

 പള്ളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസിയെ യും അമ്മയെയും മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

കൊച്ചി പള്ളുരുത്തി അഗതി മന്ദിരത്തിലെ അന്തേവാസിയേയും അമ്മയെയും മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍. പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പഴ്സണും അംഗങ്ങളും ഇന്ന് പള്ളുരുത്തി അഗതി മന്ദിരം സന്ദര്‍ശിക്കും.

ഇന്നലെ രാവിലെ 11 മണിക്കാണ് രാധാമണി, കാർത്ത്യായനി എന്നിവര്‍ത്ത് മർദ്ദനമേറ്റത്. അഗതി മന്ദിരത്തിലെ അന്തേവാസി രാധാമണിയെ സൂപ്രണ്ട് അനധികൃതമായി മറ്റൊരിടത്ത് ജോലിക്ക് നിർത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇവർക്ക് കൂലി നൽകിയില്ല എന്നതിന് പുറമേ ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായും പറയുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് രാധാമണിയുടെ മാതാവ് കാർത്ത്യായനി ഇന്ന് അഗതി മന്ദിരത്തിലെത്തിയത്. എന്നാൽ സൂപ്രണ്ട് കൃത്യമായി മറുപടി നൽകാതെ മർദ്ദിച്ച് പുറത്താക്കുകയായിരുന്നു.സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നു.

Also read: അഗതി മന്ദിരത്തിലെ അന്തേവാസിയെയും മാതാവിനെയും മര്‍ദിച്ച സൂപ്രണ്ട് അറസ്റ്റില്‍