LiveTV

Live

Kerala

ജോയ് എബ്രഹാമിന്റെ പ്രസ്താവന യു.ഡി.എഫ് ധാരണകളുടെ ലംഘനമായിരുന്നുവെന്ന് ജോസ് ടോം

അതേസമയം തെരഞ്ഞെടുപ്പ് തിരക്കുകള്‍ അവസാനിച്ചതോടെ പാലായിലെ മറ്റ് സ്ഥാനാര്‍ഥികള്‍ സ്വകാര്യ പരിപാടികളിലാണ്

ജോയ് എബ്രഹാമിന്റെ പ്രസ്താവന യു.ഡി.എഫ് ധാരണകളുടെ ലംഘനമായിരുന്നുവെന്ന് ജോസ് ടോം

തെരഞ്ഞെടുപ്പ് ദിവസം ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം നടത്തിയ പ്രസ്താവന യു.ഡി.എഫ് ധാരണകളുടെ ലംഘനമായിരുന്നു എന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം. പ്രസ്താവന അനവസരത്തിൽ ഉള്ളതായിരുന്നു എന്നും വിജയം ഉറപ്പെന്നും ജോസ് ടോം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് തിരക്കുകള്‍ അവസാനിച്ചതോടെ പാലായിലെ മറ്റ് സ്ഥാനാര്‍ഥികള്‍ സ്വകാര്യ പരിപാടികളിലാണ്.

തെരഞ്ഞെടുപ്പ് ദിവസം തന്നെ ജോയ് എബ്രഹാം നടത്തിയ പ്രസ്താവന യുഡിഫ് ധാരണ ലംഘിച്ചുള്ളതാണ്. അതുകൊണ്ട് വോട്ടുകളിൽ ചോർച്ചയൊന്നും ഉണ്ടായില്ല. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് പാളയത്തിൽ എത്തി എന്ന് കരുതുന്നില്ലെന്നും ജോസ് ടോം പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ജോസ് ടോം തിരക്കിട്ട ഓട്ടത്തിലാണ്. എല്‍.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ വേളാങ്കണ്ണി തീർത്ഥാടനത്തിലാണ്. എൻ.ഡി.എ സ്ഥാനാർഥി എൻ.ഹരി ബി.ജെ.പിയിൽ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാനുള്ള ശ്രമത്തിലും.