LiveTV

Live

Kerala

ഭൂമിയുടെ വിലയായി 600 കോടി നല്‍കണമെന്ന് കേന്ദ്രം: ഇൻസ്ട്രുമെന്റേഷൻ സംസ്ഥാനം ഏറ്റെടുക്കുന്നത് പ്രതിസന്ധിയില്‍

64 കോടി രൂപക്ക് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയ്യാറായതോടെ ഭൂമി വില ലഭിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.

ഭൂമിയുടെ വിലയായി 600 കോടി നല്‍കണമെന്ന് കേന്ദ്രം: ഇൻസ്ട്രുമെന്റേഷൻ സംസ്ഥാനം ഏറ്റെടുക്കുന്നത് പ്രതിസന്ധിയില്‍

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി. 64 കോടി രൂപക്ക് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയ്യാറായതോടെ ഭൂമി വില ലഭിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. 600 കോടി രൂപ ഭൂമി വില ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ സ്വകാര്യവൽക്കരിക്കാനിരിക്കെയാണ് കമ്പനി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായത്. 64 കോടി രൂപയ്ക്ക് കേരള സർക്കാർ ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാറുമായി ധാരണയിലെത്തുകയും ചെയ്തു. എന്നാൽ 120 ഏക്കറോളം വരുന്ന ഭൂമിക്ക് വില നിശ്ചയിക്കണമെന്ന സി.ഐ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ഭൂമിക്ക് 600 കോടി രൂപ വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ സൗജന്യമായി ഏറ്റെടുത്ത് നൽകിയ ഭൂമിക്കാണ് തിരിച്ച് പണം വേണമെന്ന നിബന്ധന കേന്ദ്ര സർക്കാർ വെച്ചിരിക്കുന്നത്.

ഭൂമി വില നൽകി ഇൻസ്ട്രുമെന്‍റേഷൻ ഏറ്റെടുക്കാൻ നിലവിൽ സംസ്ഥാന സർക്കാറിന് കഴിയില്ല. കമ്പനി സ്വകാര്യ മേഖലക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.