LiveTV

Live

Kerala

കോന്നിയിലെ സ്ഥാനാര്‍ഥിത്വം, മതേതര നിലപാടോടു കൂടി തീരുമാനമെടുക്കണമെന്ന് അടൂര്‍ പ്രകാശ്

കോന്നിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മതേതര നിലപാടോടു കൂടി തീരുമാനമെടുക്കണമെന്ന് അടൂര്‍ പ്രകാശ്.

കോന്നിയിലെ സ്ഥാനാര്‍ഥിത്വം, മതേതര നിലപാടോടു കൂടി തീരുമാനമെടുക്കണമെന്ന് അടൂര്‍ പ്രകാശ്

കോന്നിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മതേതര നിലപാടോടു കൂടി തീരുമാനമെടുക്കണമെന്ന് അടൂര്‍ പ്രകാശ്. തന്റെ നിലപാട് പാര്‍ട്ടിയെ നേരത്തെ അറിയിച്ചതാണെന്നും അടൂര്‍ പ്രകാശ് മീഡിയവണിനോട് പറഞ്ഞു. നാളെ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയും യു.ഡി.എഫ് യോഗവും ചേരുന്നുണ്ട്. വൈകാതെ തന്നെ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും.

കോന്നിയില്‍ അടൂര്‍ പ്രകാശ് റോബിന്‍ പീറ്ററിനെയായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ പത്തനംതിട്ട ഡി.സി.സി നേതൃത്വം എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. അതിനാല്‍ തന്നെ അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. പഴകുളം മധു, മോഹന്‍രാജ് എന്നിവര്‍ക്കാണ് സാധ്യത.