LiveTV

Live

Kerala

പള്ളിത്തര്‍ക്കം: കോടതി വിധി അനുകൂലമാക്കാന്‍ 5 കോടി രൂപ ആവശ്യപ്പെട്ട് ഇടനിലക്കാര്‍ സമീപിച്ചെന്ന് യാക്കോബായ അധ്യക്ഷന്‍

കോടതി വിധി തലേദിവസം വായിച്ച് കേട്ട് പണം നല്‍കിയാല്‍ മതിയെന്ന് ഇടനിലക്കാര്‍ പറഞ്ഞതായും തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ആരോപിച്ചു

പള്ളിത്തര്‍ക്കം: കോടതി വിധി അനുകൂലമാക്കാന്‍ 5 കോടി രൂപ ആവശ്യപ്പെട്ട് ഇടനിലക്കാര്‍ സമീപിച്ചെന്ന് യാക്കോബായ  അധ്യക്ഷന്‍

മലങ്കര സഭ പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാക്കാന്‍ 5 കോടി രൂപ ആവശ്യപ്പെട്ട് ഇടനിലക്കാര്‍ സമീപിച്ചിരുന്നതായി യാക്കോബായ സഭ അധ്യക്ഷന്‍. കോടതി വിധി തലേദിവസം വായിച്ച് കേട്ട് പണം നല്‍കിയാല്‍ മതിയെന്ന് ഇടനിലക്കാര്‍ പറഞ്ഞതായും തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ആരോപിച്ചു.

മലങ്കര സഭാ പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് യാക്കോബായ സഭ അധ്യക്ഷന്റെ വെളിപ്പെടുത്തല്‍. ആവശ്യപ്പെട്ട പണം സ്വരൂപിച്ചുവെങ്കിലും സാഹചര്യങ്ങള്‍ മാറിയതിനാല്‍ കൈമാറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇടനിലക്കാര്‍ ആരാണെന്ന വിവരങ്ങള്‍ കാതോലിക്ക ബാവ വെളിപ്പെടുത്തിയില്ല. കോടതിക്ക് എന്തും പറയാന്‍ മടിയില്ലാതായിരിക്കുന്നുവെന്നും പള്ളികള്‍ വിട്ടുനല്‍കി ജീവിക്കുക സാധ്യമല്ലെന്നും തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു.