LiveTV

Live

Kerala

മതപഠന കേന്ദ്രത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം കോഡൂർ സ്വദേശി മുഹമ്മദ് റഫീഖാണ് പൊലീസിന്റെ പിടിയിലായത്.

മതപഠന കേന്ദ്രത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: അധ്യാപകൻ അറസ്റ്റിൽ

മതപഠന കേന്ദ്രത്തിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കോഡൂർ സ്വദേശി മുഹമ്മദ് റഫീഖാണ് പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് കേസ്.

മലപ്പുറം കുളത്തൂരിൽ വിദ്യാർഥികൾ താമസിച്ച് പഠിച്ചിരുന്ന മതപഠനകേന്ദ്രത്തിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ അധ്യാപകനായ കോഡൂർ സ്വദേശി മുഹമ്മദ് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മറ്റ് വിദ്യാർഥിനികളുടെ സംരക്ഷണം താൽക്കാലികമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.

ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമുള്ള വിദ്യാർഥികൾ സ്ഥാപനത്തിൽ പഠനം നടത്തിയിരുന്നു. എന്നാൽ ബാലനീതി നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥാപനം നടത്തിവന്നിരുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റു വിദ്യാർഥികൾക്ക് കൂടി കൗൺസിലിംഗ് നൽകും.