LiveTV

Live

Kerala

രണ്ടില ചിഹ്നമില്ലാത്തത് ഭൂരിപക്ഷത്തെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം 

ജോസഫ് ചിഹ്നം നല്‍കാന്‍ തയ്യാറായിരുന്നു, അത് വാങ്ങിയെടുക്കാത്തത് മോശമായി, എങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ മീഡിയവണിനോട് പറഞ്ഞു.

രണ്ടില ചിഹ്നമില്ലാത്തത് ഭൂരിപക്ഷത്തെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം 

പാല ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ലാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍. ജോസഫ് ചിഹ്നം നല്‍കാന്‍ തയ്യാറായിരുന്നു, അത് വാങ്ങിയെടുക്കാത്തത് മോശമായി, എങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ മീഡിയവണിനോട് പറഞ്ഞു.