LiveTV

Live

Kerala

പാലായില്‍ 71.43 ശതമാനം പോളിങ്

പാലായില്‍ 71.43 ശതമാനം പോളിങ്

പാല ഉപതെരഞ്ഞെടുപ്പില്‍ 71.43 ശതമാനം പോളിങ്. 179107 വോട്ടര്‍മാരില്‍ 127939 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പോളിങ് ഉയര്‍ന്ന് നിന്നെങ്കിലും ഉച്ചയോടെ പോളിങ് മന്ദഗതിയിലാകുകയായിരുന്നു.

8 മണിക്ക് 8.71 ആയിരുന്ന പോളിങ് ശതമാനം, 12 മണിയോടെ 39.12 എന്ന നിലയിലേക്ക് എത്തി. കുടുംബ സമേതമെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ഇതാണ് ഉച്ചയ്ക്ക് മുന്‍പ് പോളിങ് ശതമാനം ഉയര്‍ത്തിയത്. എന്നാല്‍ ഉച്ച കഴിഞ്ഞ് പോളിങ് മന്ദഗതിയിലാകുന്ന കാഴ്ചയാണ് കാണാനായത്. മൂന്ന് മണിയോടെ മഴ കൂടി പെയ്തതോടെ 71.43 എന്ന നിലയിലേക്ക് പോളിങ് ശതമാനം നിന്നു.

65203 പുരുഷന്‍മാരും 662736 സ്ത്രീകളും വോട്ട് ചെയ്തു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.25 ആയിരുന്ന പോളിങ് ശതമാനം കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 72.68 ആയി കുറഞ്ഞിരുന്നു.