LiveTV

Live

Kerala

മരട് ഫ്ളാറ്റ്; സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ശാസനയല്ല, നിരീക്ഷണമെന്ന് മന്ത്രി എ.സി മൊയ്തീന്‍

മരട് ഫ്ലാറ്റ് വിഷയത്തില് സുപ്രീംകോടതി പറയുന്നത് പോലെ ചെയ്യുമെന്ന് മന്ത്രി എ.സി മൊയ്തീന്‍.

മരട് ഫ്ളാറ്റ്; സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ശാസനയല്ല, നിരീക്ഷണമെന്ന് മന്ത്രി എ.സി മൊയ്തീന്‍

മരട് ഫ്ലാറ്റ് വിഷയത്തില് സുപ്രീംകോടതി പറയുന്നത് പോലെ ചെയ്യുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. സുപ്രീംകോടതിയില്‍ നിന്ന് സര്‍‌ക്കാറിന് ശാസനയല്ല നിരീക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി എ.സി മൊയ്തീന് തൃശൂരില്‍ പറഞ്ഞു. മരട് ഫ്ളാറ്റ് വിഷയത്തില്‍ ചിഫ് സെക്രട്ടറി ടോം ജോസിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മരട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. സര്‍ക്കാര്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു, നിയമം ലംഘിച്ച് നിര്‍മിച്ചവയുടെയെല്ലാം ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി, ഫ്ലാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും ചോദിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സമൂഹത്തിന് ചേരാത്ത വിധത്തിലാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചിരുന്നു.