LiveTV

Live

Kerala

കോടതി നിലപാട് കടുപ്പിച്ചെങ്കിലും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ മരട് ഫ്ലാറ്റുടമകൾ

വെള്ളിയാഴ്ച സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോൾ ഫ്ലാറ്റുകൾ പൊളിച്ചാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം പരിഗണിക്കുമെന്നാണ് ഉടമകളുടെ പ്രതീക്ഷ.

കോടതി നിലപാട് കടുപ്പിച്ചെങ്കിലും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ മരട് ഫ്ലാറ്റുടമകൾ

മരട് ഫ്ലാറ്റ് വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചെങ്കിലും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകൾ. വിഷയത്തിൽ സുപ്രീംകോടതി പറയുന്നത് പോലെ ചെയ്യുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു.

വെള്ളിയാഴ്ച സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോൾ ഫ്ലാറ്റുകൾ പൊളിച്ചാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം പരിഗണിക്കുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. കേരളത്തിലെ സമാനമായ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള കോടതി പരാമർശവും ഗുണം ചെയ്യുമെന്നാണ് ഫ്ലാറ്റിലെ താമസക്കാർ കരുതുന്നത്.

സുപ്രീംകോടതിയുടെ പരാമർശങ്ങൾ സർക്കാരിനെതിരായ ശാസനയല്ലെന്നും നിരീക്ഷണങ്ങൾ മാത്രമാണെന്നും മന്ത്രി എ.സി മൊയ്തീൻ പ്രതികരിച്ചു.