LiveTV

Live

Kerala

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് സാദിഖലി തങ്ങള്‍

മുസ്‌ലിം ലീഗിന്റെ മണ്ഡലമാണ് മഞ്ചേശ്വരമെന്നും സമ്പൂര്‍ണ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് സാദിഖലി തങ്ങള്‍

ഉപതെരഞ്ഞടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിന്റെ മണ്ഡലമാണ് മഞ്ചേശ്വരമെന്നും സമ്പൂര്‍ണ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ ആയിരുന്ന പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രാദേശിക ഘടകങ്ങളെക്കൂടി പരിഗണിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കായി കെ.പി.സി.സി തെരഞ്ഞെടുപ്പ്സമിതി നാളെ ചേര്‍ന്നേക്കും. യു.ഡി.എഫ് യോഗവും ഉടനെ ചേരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ലീഗിന്‍റെ ഉന്നതാധികാര സമിതിയിലെ പ്രധാന അംഗങ്ങള്‍ യോഗം ചേര്‍ന്ന് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടത്തി. ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, യുവനേതാവ് എ.കെ.എം അഷ്റഫ് എന്നിവരാണ് പരിഗണനയില്‍.