LiveTV

Live

Kerala

നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

ഒരാളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം മുരുക്കുമ്പുഴയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. കണിയാപുരം സ്വദേശി ശ്രീകുട്ടൻ, മുരുക്കുമ്പുഴ സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. പാച്ചിറ സ്വദേശി രാഹുലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. മൂന്ന് പേരും ഒരു മോട്ടോർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. മുരുക്കുംപുഴ ഹോളിക്രോസ് ആശുപത്രിക്ക് സമീപം വച്ചാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. .തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ശ്യാമും ശ്രീക്കുട്ടനും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അപകടത്തിൽപ്പെട്ടവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് റോഡിൽ പതിച്ചു.