LiveTV

Live

Kerala

മലപ്പുറം ചേളാരിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവുൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍ 

അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ 30ലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.

മലപ്പുറം ചേളാരിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവുൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍ 

മലപ്പുറം ചേളാരിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവുൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ 30ലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ അന്വേഷണം ശക്തമാക്കാനാണ് അധികൃതരുടെ നീക്കം.

സ്കൂൾ അധികൃതരുടെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും ഇടപെടൽ വഴിയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അഞ്ചാം ക്ലാസ് മുതൽ പലഘട്ടങ്ങളിലായി മാതാപിതാക്കളുടെ സഹായത്തോടെ മുപ്പതിലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.

സംഭവത്തിൽ മൂന്ന് പേരെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് സഹായിച്ച പിതാവിനെക്കൂടാതെ ചേളാരി സ്വദേശികളായ അഷ്റഫ്, ഷൈജു എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.