LiveTV

Live

Kerala

പുതുമുഖങ്ങളെയല്ല, വട്ടിയൂര്‍കാവിലേക്ക് തേടുന്നത് പരിചയ സമ്പന്നരെ..

മൂന്ന് മുന്നണികള്‍ക്കും തുല്യ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയുര്‍കാവ്. അത്കൊണ്ടു തന്നെ പുതുമുഖങ്ങളേക്കാള്‍ പരിചയ സമ്പന്നരാണ് മൂന്ന് മുന്നണികളുടെയും സാധ്യതാ പട്ടികയിലുള്ളത്. 

പുതുമുഖങ്ങളെയല്ല, വട്ടിയൂര്‍കാവിലേക്ക് തേടുന്നത് പരിചയ സമ്പന്നരെ..

മൂന്ന് മുന്നണികള്‍ക്കും തുല്യ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയുര്‍കാവ്. അത്കൊണ്ടു തന്നെ പുതുമുഖങ്ങളേക്കാള്‍ പരിചയ സമ്പന്നരാണ് മൂന്ന് മുന്നണികളുടെയും സാധ്യതാ പട്ടികയിലുള്ളത്. വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ത്ഥി സാധ്യത സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമാണ്.

ഈ ആഴ്ച അവസാനത്തോടെ സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരം മേയല്‍ വി.കെ പ്രശാന്ത്, കെ.എസ് സുനില്‍കുമാര്‍, എം വിജയുകുമാര്‍, വി ശിവന്‍കുട്ടി എന്നിവരുടെ പേരുകളാണ് സി.പി.എം പരിഗണിക്കുന്നത്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പട്ടിക നീളമുള്ളതാണ്. അഡ്വ കെ.മോഹന്‍ കുമാര്‍, നെയ്യറ്റിന്‍കര സനല്‍, പീതാംബരക്കുറുപ്പ്, പി.സി വിഷ്ണുനാഥ് എന്നിങ്ങനെ ആ പട്ടിക നീളന്നു. മണ്ഡലത്തിലെ ജനങ്ങളുമായി സജീവമായ ബന്ധമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ കെ മോഹന്‍കുമാര്‍ പറഞ്ഞു.