LiveTV

Live

Kerala

നിയമനം നടത്തുന്നില്ലെന്ന പരാതിയില്‍ സര്‍വെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍; സമരം പതിമൂന്നാം ദിവസത്തിലേക്ക്

ഒഴിവുകളുണ്ടായിട്ടും പി.എസ്.സി നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ചാണ് സമരം.

നിയമനം നടത്തുന്നില്ലെന്ന പരാതിയില്‍ സര്‍വെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍; സമരം പതിമൂന്നാം ദിവസത്തിലേക്ക്

സര്‍വെ ഡയറക്ടറേറ്റിനു മുന്നില്‍ സര്‍വെ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ നടത്തുന്ന അനിശ്ചിതകാലസമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. ഒഴിവുകളുണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ഭൂരേഖാ വകുപ്പിലെ സര്‍വെ ഗ്രേഡ് 2 തസ്തികയിലേക്ക് പി.എസ്‌.സി വിജ്ഞാപനം വന്നത് 2015 നവംബറിലാണ്. 2016 ആഗസ്റ്റില്‍ പരീക്ഷ നടന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 149 പേര്‍ക്കാണ് ഇതുവരെ നിയമനം ലഭിച്ചത്. വകുപ്പില്‍ ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍റെ പരാതി

മൂന്നൂറിലേറെ ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നത്. വകുപ്പ് മന്ത്രിയെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നല്‍കിയിട്ടും ഒഴിവുകള്‍ പി.എസ്‌.സിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. സെക്രട്ടറിയേറ്റിന് മുന്നില്‍ മേയില്‍ ഇവര്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു.