LiveTV

Live

Kerala

അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കണമെന്ന വികാരം പാര്‍ട്ടിക്കകത്തുണ്ടെന്ന് മുരളീധരന്‍ എം.പി 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നന്നായി മുന്നേറിയ വ്യക്തിയാണ് ഷാനിമോള്‍ ഉസ്മാനെന്ന് കെ മുരളീധരന്‍ എം.പി

അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കണമെന്ന വികാരം പാര്‍ട്ടിക്കകത്തുണ്ടെന്ന് മുരളീധരന്‍ എം.പി 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നന്നായി മുന്നേറിയ വ്യക്തിയാണ് ഷാനിമോള്‍ ഉസ്മാനെന്ന് കെ മുരളീധരന്‍ എം.പി. അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കണമെന്ന വികാരം പാര്‍ട്ടിക്ക് അകത്തുണ്ട്, ഷാനിമോളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന് കീഴിലായിരുന്നു അരൂര്‍ നിയമസഭാ മണ്ഡലം. അരൂരിലെ എം.എല്‍.എ ആയിരുന്ന എ.എം ആരിഫിനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹത്തിന്റെ വിജയമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. എന്നാല്‍ ഇവിടെ ഹാട്രിക്ക് വിജയം കണ്ട ആരിഫ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നിലായിരുന്നു.

648 വോട്ടുകള്‍ക്കാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മുന്നിലെത്തിയത്. യു.ഡി.എഫിന് പിടിവള്ളിയാകുന്നതും ഈ ലീഡാണ്. ഈ ലീഡ് വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതേസമയം പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കുടുംബത്തിന് വീണ്ടും അവസരം നൽകരുതെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും സ്ഥാനാര്‍ഥി ലിസ്റ്റ് ഉടനെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.