LiveTV

Live

Kerala

‘ഇന്‍റര്‍നെറ്റുപയോഗം മൌലികവാകാശമാണെന്ന’ ഹൈക്കോടതി വിധി; വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ വിജയമെന്ന് ഫഹീമ ഷെറിന്‍

മൊബൈല്‍ ഫോണുപയോഗിക്കാന്‍ കഴിയാത്തത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും ഫഹീമയെ പുറത്താക്കിയിരുന്നു.

‘ഇന്‍റര്‍നെറ്റുപയോഗം മൌലികവാകാശമാണെന്ന’ ഹൈക്കോടതി വിധി; വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ വിജയമെന്ന് ഫഹീമ ഷെറിന്‍

ഇന്‍റര്‍നെറ്റുപയോഗം മൌലികവാകാശമാണെന്ന ഹൈക്കോടതി വിധി വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ വിജയമെന്ന് വിധിക്ക് ആധാരമായ ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥിനി ഫഹീമാ ഷെറിന്‍.

ചേളന്നൂര്‍ എസ് എന്‍ കോളേജിലെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്താണ് ഫഹീമ ഹൈക്കോടതിയെ സമീപിച്ചത്. കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗത്തിന് നിയന്ത്രണം കൊണ്ട് വരുന്നത് വിദ്യാര്‍ത്ഥികളുടെ മൌലികാവകാശ ലംഘനമാണെന്നാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

ചേളന്നൂര്‍ എസ് എന്‍ കോളേജില്‍ വൈകീട്ട് ആറുമുതല്‍ രാത്രി 10 മണിവരെ മൊബൈല്‍ ഫോണ്‍ വിലക്കിയതിനെതിരെയാണ് ഫഹീമ കോടതിയെ സമീപിച്ചത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണുപയോഗം തടയാതിരുന്നിടത്തായിരുന്നു പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ വിവേചനം. വിധിയിൽ സന്തോഷമുണ്ടെന്ന് ഫഹീമ പറഞ്ഞു. പോരാട്ടത്തില്‍ മകള്‍ക്കൊപ്പം ഉറച്ച് നിന്നു പിതാവ് ഹസ്കര്‍. മൊബൈല്‍ ഫോണും ഇന്‍റര്‍ നെറ്റും ഉപയോഗിക്കാനുള്ള പഠനരീതിയാണ് കൊണ്ട് വരേണ്ടതെന്ന് ഹസ്കര്‍ പറയുന്നു. ഫഹീമയെ തിരിച്ചെടുക്കാനും കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.