LiveTV

Live

Kerala

പാലായില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി യു.ഡി.എഫും എല്‍.ഡി.എഫും 

പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലാ പിടിക്കുമെന്ന് എല്‍.ഡി.എഫ് പറയുമ്പോള്‍ 20000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്ക്കൂട്ടലുകള്‍

 പാലായില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി യു.ഡി.എഫും എല്‍.ഡി.എഫും 

പാലായില്‍ പരസ്യ പ്രചരണം അവസാനിച്ചപ്പോള്‍ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി യു.ഡി.എഫും എല്‍.ഡി.എഫും. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലാ പിടിക്കുമെന്ന് എല്‍.ഡി.എഫ് പറയുമ്പോള്‍ 20000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്ക്കൂട്ടലുകള്‍.

തിങ്കളാഴ്ചയാണ് പാലാക്കാര്‍ വിധി എഴുതുക. പക്ഷേ വിജയത്തെ കുറിച്ചും ഭൂരിപക്ഷത്തെ കുറിച്ചും മുന്നണികള്‍ ഇപ്പോഴേ വാചാലമാണ്. യു.ഡി.എഫില്‍ പാളയത്തിലെ പടയെ തുടര്‍ന്ന് ഇഴഞ്ഞു നീങ്ങിയ പ്രചരണം അവസാന ദിവസങ്ങളിലാണ് ചൂടിപിടിച്ചത്. പിന്നെ എണ്ണയിട്ട യന്ത്രം പോലെ മറുപക്ഷത്തിനൊപ്പം ഓടിയെത്തി. തലനാടും എലിക്കുളവും കടനാടും കൈവിട്ടാലും 20000ത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് ജയിച്ചു കയറുമെന്നാണ് കേരള കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഇത്തവണയും കിട്ടുമെന്ന അവകാശ വാദമാണ് മുന്നോട്ട് വെയ്ക്കുന്നത്.