LiveTV

Live

Kerala

ഇന്ന് നിശബ്ദ പ്രചരണം; പാലാക്കാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

ഒരുലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി ഒരുന്നൂറ്റി ഏഴ് വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 13 സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്

 ഇന്ന് നിശബ്ദ പ്രചരണം; പാലാക്കാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

വാശിയേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. ഒരുലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി ഒരുന്നൂറ്റി ഏഴ് വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 13 സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്.ഞായറാഴ്ചയായതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ ഇന്നത്തെ പ്രചാരണം. വോട്ടിങ് മെഷീനുകളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും.

നിശബ്ദ പ്രചാരണത്തിന്റെ അവസാന ദിവസം രാവിലെ പള്ളികള്‍ കേന്ദ്രീകരിച്ചായിരിക്കും മാണി സി കാപ്പനും ജോസ് ടോമും എന്‍, ഹരിയും വോട്ട് തേടുക.ഉച്ചയോടെ ഇതുവരെ കാണാന്‍ സാധിക്കാത്ത വോട്ടര്‍മാരെ തേടി സ്ഥാനാര്‍ത്ഥികളിറങ്ങും. വോട്ടഴ്സ് സ്ലിപ്പ് വിതരണത്തിന്റെ തിരക്കിലാവും പാര്‍ട്ടി പ്രവര്‍ത്തകര്‍. നാളെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്.176 പോളിംഗ് സ്റ്റേഷനുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉണ്ടെന്നത് പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

13 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥര്‍ സുരക്ഷക്കായി പാലായില്‍ എത്തിയിട്ടുണ്ട്.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ചുമതലയില്‍ 5 ഡി.വൈ.എസ്.പിമാര്‍,7 സി,ഐമാര്‍,45 എസ്.ഐമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുക.തെരഞ്ഞെടുപ്പിന് ശേഷം പാലാ കാര്‍മ്മല്‍ പബ്ലിക്ക് സ്കൂളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്ട്രോങ് റൂമിലാണ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുക. 27നാണ് വോട്ടെണ്ണല്‍.