LiveTV

Live

Kerala

പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന് കെ. മുരളീധരന്‍

സ്ഥാനാര്‍ഥി ലിസ്റ്റ് ഉടനെ വേണം. ഒ.രാജഗോപാലിന്റെ റെക്കോഡ് തോല്‍വി മറികടക്കാനാണ് കുമ്മനം മത്സരിക്കുന്നതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു

പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന് കെ. മുരളീധരന്‍

പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന് കെ. മുരളീധരന്‍ എം.പി. കുടുംബത്തിന് വീണ്ടും അവസരം നൽകരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം. സ്ഥാനാര്‍ഥി ലിസ്റ്റ് ഉടനെ വേണം. ഒ.രാജഗോപാലിന്റെ റെക്കോഡ് തോല്‍വി മറികടക്കാനാണ് കുമ്മനം മത്സരിക്കുന്നതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

അതേസമയം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്തുകൊണ്ടാണ് മുരളീധരന്‍ അങ്ങനെ പറഞ്ഞതെന്നറിയില്ല, കുടുംബാധിപത്യമെന്ന മുരളീധരന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും പത്മജ മീഡിയവണിനോട് പറഞ്ഞു.

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ടുള്ള തിരക്കിലേക്ക് മുന്നണികള്‍ മാറിക്കഴിഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ സാധ്യത. കുമ്മനത്തിന് പ്രാമുഖ്യമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. സുരേഷ് പറഞ്ഞു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കോര്‍കമ്മിറ്റിയിലാണ് ഉണ്ടാകുക.