LiveTV

Live

Kerala

തിരുവല്ലയില്‍ കാറും ബസും കൂട്ടിയിടിച്ച് 4 മരണം

തിരുവല്ലയില്‍ കാറും ബസും കൂട്ടിയിടിച്ച് 4 മരണം

തിരുവല്ല കുമ്പനാട് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. കാറിലുണ്ടായിരുന്ന പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജോബി, ബെൻ, അനൂപ്, അനിൽ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പെട്ട കാറിന് തീ പിടിച്ചതിനെ തുടർന്ന് സമീപത്തെ പെട്രോൾ പമ്പിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടെ, ഉപകരണം പൊട്ടിത്തെറിച്ച് അരുൺ എന്ന യുവാവിന് മുഖത്ത് പൊള്ളലേറ്റു. ഇയാൾ പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

തിരുവല്ലയില്‍ കാറും ബസും കൂട്ടിയിടിച്ച് 4 മരണം