LiveTV

Live

Kerala

കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി മുന്നണികൾ

ബുത്ത് തലം മുതൽ കമ്മിറ്റികൾ ശക്തിപ്പെടുത്തിയാണ് ഒരോ മുന്നണികളും ആദ്യ ഘട്ടത്തില്‍ തെരത്തെടുപ്പിന് തയ്യാറെടുക്കുന്നത്

കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി മുന്നണികൾ

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി മുന്നണികൾ. ബുത്ത് തലം മുതൽ കമ്മിറ്റികൾ ശക്തിപ്പെടുത്തിയാണ് ഒരോ മുന്നണികളും ആദ്യ ഘട്ടത്തില്‍ തെരത്തെടുപ്പിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടു വിഹിതമാണ് എൽ.ഡി.എഫിനും ബി.ജെ.പിക്കും കോന്നിയിൽ പ്രതീക്ഷ നൽകുന്നത്.

2761 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ഉണ്ടായിരുന്നത്. എൽ.ഡി.ഫിനെക്കാൾ 441 വോട്ടുകളുടെ കുറവാണ് ബി.ജെ.പിയ്ക്ക് ഉണ്ടായത് 1996 മുതൽ അടൂർ പ്രകാശ് വിജയിക്കുന്ന മണ്ഡലം തിരിച്ച് പിടിക്കാൻ എൽ.ഡി.ഫ് ഒരുങ്ങുമ്പോൾ കോന്നിയിൽ വിജയം സുനിശ്ചിതമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ ഗ്രഹസന്ദർശനവും ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്തുകയുമാണ്യു.ഡി.എഫ്. ശബരിമല വിഷയത്തിലുണ്ടായ വോട്ടു ചോർച്ചയും പാർട്ടിക്ക് പരിഹരിക്കേണ്ടതുണ്ട്. ശബരിമല വിഷയവും വികസന പ്രശ്നങ്ങളും തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിക്കാൻ ഒരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഔദ്യോഗികമായി സ്ഥനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് മുന്നണികൾ കടന്നിട്ടില്ല. കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളുടെ അഭിപ്രായങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമാവും.