LiveTV

Live

Kerala

യു.ഡി.എഫ്-ബി.ജെ.പി ധാരണ; ആരോപണം പിന്‍വലിച്ച് കാപ്പന്‍, കാപ്പന്‍ കച്ചവടക്കാരനെന്ന് ജോസ് ടോം

ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ബിജെപി ഈ നീക്കത്തില്‍ നിന്ന് പിന്‍മാറിയെന്ന് മാണി സി. കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു

 യു.ഡി.എഫ്-ബി.ജെ.പി ധാരണ; ആരോപണം പിന്‍വലിച്ച് കാപ്പന്‍, കാപ്പന്‍ കച്ചവടക്കാരനെന്ന് ജോസ് ടോം

പാലായില്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയുണ്ടാക്കിയെന്ന ആരോപണം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ പിന്‍വലിച്ചു. ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ബിജെപി ഈ നീക്കത്തില്‍ നിന്ന് പിന്‍മാറിയെന്ന് മാണി സി കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു. അതേസമയം കാപ്പനാണ് കച്ചവടക്കാരനെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം തിരിച്ചടിച്ചു.

നിശബ്ദ പ്രചരണത്തിനിടെ ഇന്നലെയാണ് മാണി സി.കാപ്പന്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയുണ്ടാക്കിയെന്ന് മീഡിയവണിനോട് പ്രതികരിച്ചത്. എന്നാല്‍ 24 മണിക്കൂര്‍ കഴിയും മുന്‍പെ ഈ ആരോപണം അദ്ദേഹം പിന്‍വലിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ബി.ജെ.പി നേതൃത്വം ഇടപെട്ടുവെന്നാണ് മാണി സി .കാപ്പന്‍ പറയുന്നത്. എന്നാല്‍ മാണി സി. കാപ്പനാണ് കച്ചവടക്കാരനെന്നാണ് ജോസ് ടോം പറയുന്നത്. പരാജയഭീതി മൂലമാണ് കാപ്പന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഹരിയും ആരോപിച്ചു.