LiveTV

Live

Kerala

കണ്ടനാട് പള്ളിയില്‍ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കി

കോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തി

 കണ്ടനാട് പള്ളിയില്‍ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കി

സുപ്രിം കോടതി വിധി അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം എറണാകുളം കണ്ടനാട് പള്ളിയില്‍ പ്രവേശിച്ചു. 1974 ന് ശേഷം ഇതാദ്യമായാണ് ഒരു ഓർത്തഡോക്സ് മെത്രോപ്പൊലീത്ത കണ്ടനാട് പള്ളിയിൽ കുർബാന അർപ്പിച്ചത്. വിധി നടപ്പായതിൽ സന്തോഷമുണ്ടെന്ന് മെത്രോപ്പൊലീത്ത പറഞ്ഞു.

പുലർച്ചെ 4 മണിയോടെയാണ് കനത്ത പൊലീസ് സുരക്ഷയിൽ ഓർത്തഡോകസ് പക്ഷം പള്ളിയിൽ പ്രവേശിച്ചത്. ഭദ്രാസന മെത്രോപ്പൊലീത്ത മാത്യൂസ് മാർ സെവേറിയോസിന്റെ നേതൃത്വത്തിൽ കുർബാന നടത്തിയത്. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് കുർബാന കഴിഞ്ഞിട്ടും മണിക്കൂറുകളോളം ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിൽ തുടർന്നു. പള്ളിയിൽ കയറി പ്രാർഥന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിശ്വാസികൾ പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു.

സുപ്രിം കോടതി വിധി നടപ്പായതിൽ സന്തോഷമുണ്ടെന്നും 1934 ലെ ഭരണഘടന അനുസരിക്കുന്ന ആർക്കും പള്ളിയിൽ പ്രവേശിക്കാമെന്നും ഭദ്രാസന മെത്രോപ്പൊലീത്ത മാത്യൂസ് മാർ സെവേറിയോസ് പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.