LiveTV

Live

Kerala

മാണി സി. കാപ്പനാണ് കച്ചവടക്കാരന്‍, തനിക്ക് കച്ചവടമറിയില്ല; മറുപടിയുമായി ജോസ് ടോം

മഞ്ഞക്കണ്ണുള്ളതുകൊണ്ടാണ് ബി.ജെ.പിയുമായി കച്ചവടം നടത്തിയെന്ന് തോന്നുത്

മാണി സി. കാപ്പനാണ് കച്ചവടക്കാരന്‍, തനിക്ക് കച്ചവടമറിയില്ല; മറുപടിയുമായി ജോസ് ടോം

പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കിയെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. മാണി സി. കാപ്പനാണ് കച്ചവടക്കാരന്‍ . തനിക്ക് കച്ചവടമറിയില്ല. മഞ്ഞക്കണ്ണുള്ളതുകൊണ്ടാണ് ബി.ജെ.പിയുമായി കച്ചവടം നടത്തിയെന്ന് തോന്നുതെന്നും ജോസ് ടോം മീഡിയവണിനോട് പറഞ്ഞു.

പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍ ആരോപിച്ചിരുന്നു. ഒരു ബൂത്തില്‍ 35 വോട്ട് യു.ഡി.എഫിന് നല്‍കാനാണ് ധാരണയുണ്ടാക്കിയതെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞിരുന്നു.

പിന്നീട് ഈ ആരോപണം മാണി സി കാപ്പന്‍ പിന്‍വലിച്ചു. ബി.ജെ.പി ദേശിയ നേതൃത്വം പാലായില്‍ ഇടപെട്ട് വോട്ട് മറിക്കരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.

പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍
Also Read

പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍