LiveTV

Live

Kerala

സംസ്ഥാനത്തേക്ക് മഴ വീണ്ടും വരുന്നു; ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്തേക്ക് വീണ്ടും മഴ എത്തുന്നു. വരുന്ന ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

സംസ്ഥാനത്തേക്ക് മഴ വീണ്ടും വരുന്നു; ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്തേക്ക് വീണ്ടും മഴ എത്തുന്നു. വരുന്ന ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച എട്ടു ജില്ലകളിലും വ്യാഴാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാ തീരത്ത് ന്യൂനമര്‍ദ്ദം രൂപപെടാനുള്ള സാധ്യത കണക്കിലെടുത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നേരത്തെ ഗുജറാത്ത് തീരത്ത് രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു.