LiveTV

Live

Kerala

ഉപതെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ച്കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ട് 

ഉപതെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

ഉപതെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം. വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ച്കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇത് പരിഹരിച്ച് ദിവസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് വേദിയിലിറങ്ങുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി.

യു.ഡി.എഫില്‍ മഞ്ചേശ്വരം ഒഴികെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാലു സീറ്റുകളും കോണ്‍ഗ്രസിന്റെതാണ്. അതില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം എന്നിവ ഐ ഗ്രൂപ്പിന്റെതും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന് പകരക്കാരനെ തേടുമ്പോള്‍ മുരളിയുടെ നിലപാടിന് പ്രാധാന്യമുണ്ട്. എന്നാല്‍ മുരളി ഇനിയും മനസ് തുറന്നിട്ടില്ല. കെ. മോഹന്‍കുമാര്‍, പത്മജ വേണുഗോപാല്‍, പി.സി വിഷ്ണുനാദ് എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ട്. കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിക്കുന്നത് റോബിന്‍ പീറ്ററുടെ പേരാണ്. പഴകുളം മധു ഉള്‍പ്പെടെ മറ്റു പേരുകളുണ്ടെങ്കിലും അടൂര്‍ പ്രകാശിന്റെ നിലപാടിന് പ്രാമുഖ്യം കിട്ടിയിക്കും. അരൂരില്‍ ഷാനിമോള്‍ ഉസ്മാനാണ് സാധ്യതയേറെ. എ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ മറ്റേതെങ്കിലും സീറ്റ് നല്‍കാതെ വിട്ടുകൊടുക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല ഐ ഗ്രൂപ്പിന്. എറണാകുളത്ത് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദിന്റെ പേരിനാണ് പ്രാമുഖ്യം.

കെ.വി തോമസ് ഉള്‍പ്പെടെ സീറ്റു മോഹികളെ കാണാതിരിക്കാന്‍ ആവില്ല. 24ന് ചര്‍ച്ചകള്‍ തുടങ്ങി ഒരാഴ്ചക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്ന ശ്രമകരമായ ദൌത്യമാണ് കോണ്‍ഗ്രസിന് മുന്നില്‍. മഞ്ചേശ്വരത്ത് മുസ്‍ലിം ലീഗ് തയാറെടുപ്പ് നേരത്തെ തുടങ്ങി കഴിഞ്ഞു. ജില്ലാ പ്രസിഡന്റ് കമറുദ്ദീന്റെ പേരിനാണ് മുന്‍തൂക്കം. എ. കെ.എം അഷ്റഫ്, മുനീര്‍ ഹാജി എന്നിവരുടെ പേരും പരിഗണയിലുണ്ട്. വൈകാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗ്. പാലാ തെരഞ്ഞെടുപ്പ് കഴിയുന്ന മുറക്ക് യു.ഡി.എഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളും സജീവമാകും.