LiveTV

Live

Kerala

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ മുന്നണികള്‍ സജീവമാക്കി

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍

കേരളത്തില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ശക്തമായ മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് മഞ്ചേശ്വരം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ മുന്നണികള്‍ സജീവമാക്കി. ഉറച്ച വിജയപ്രതീക്ഷയാണ് മൂന്ന് മുന്നണികളും പങ്ക് വെക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ മഞ്ചേശ്വരത്ത് നിന്ന് നേടിയ 11000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രതീക്ഷ. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.സി ഖമറുദ്ധീന്‍റെ പേര് തന്നെയാണ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ സ്ഥാനാര്‍ത്ഥിയായി മുസ്‍ലിം ലീഗിന്‍റെ പ്രഥമ പരിഗണനയില്‍. ജില്ലയില്‍ നിന്നു തന്നെയുള്ള മറ്റു പേരുകളും സ്ഥാനാര്‍ത്ഥി പരിഗണനയിലേക്ക് ഉയരുന്നുണ്ട്.

കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ മണ്ഡലം കൈവിട്ടത് 89 വോട്ടുകള്‍ക്കാണ് ഇക്കുറി സുരേന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും സുരേന്ദ്രനെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാന്‍ തന്നെയാകും എന്‍.ഡി.എ ശ്രമം .

മണ്ഡലത്തെ മുമ്പ് പ്രതിനിധീകരിച്ച സംസ്ഥാന സമിതി അംഗം സി.എച് കുഞ്ഞമ്പുവിനെയാകും സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം ആദ്യ പരിഗണന നല്‍കുന്നത്. മൂന്ന് മുന്നണികളിലും സ്ഥാനാര്‍ത്ഥി ലിസ്റ്റിലേക്ക് ജില്ലയില്‍ നിന്നുള്ള ഒന്നിലധികം പേരുകള്‍ ഉയരുന്നുണ്ട്. നിര്‍ണായ പോരാട്ടത്തിന് ശ്രദ്ധയോടെയായിരിക്കും മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.