LiveTV

Live

Kerala

കോഴിക്കോട് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

എസ്.കെ ബസാര്‍ സ്വദേശി രാജേഷാണ് മരിച്ചത്

 കോഴിക്കോട് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് എലത്തൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എസ്.കെ ബസാര്‍ സ്വദേശി രാജേഷാണ് മരിച്ചത്. രാജേഷിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന്ബി.ജെ.പി ആരോപിച്ചു.

കക്ക വാരൽ തൊഴിലാളി ആയിരുന്ന രാജേഷ് വായ്പഎടുത്ത് വാങ്ങിയ ഓട്ടോ എലത്തൂർ സ്റ്റാൻഡിൽ ഓടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സി ഐ ടി യൂ പ്രവർത്തകരമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഈ മാസം 15നു രാജേഷിനു മര്‍ദ്ദനമേറ്റതോടെയാണ് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജേഷിന്റെ മരണത്തിനു കാരണക്കാരായവരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

രാജേഷിനെ മർദിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ ഹാജരാക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. രാജേഷിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടു. 10 സി.പി.എം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മുൻ പഞ്ചായത്ത്‌ അംഗവും സി.പി.എം നേതാവുമായ ശ്രീലേഷ്, ഷൈജു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Also read: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാശ്രമം; പ്രാദേശിക സി.പി.എം നേതാവ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസ്