LiveTV

Live

Kerala

സംരക്ഷിത മേഖലകള്‍ക്ക് പത്ത് കിലോമീറ്റര്‍ ചുളറ്റളവിലെ ക്വാറികള്‍ക്ക് പൂട്ട് വീഴുന്നു

ഒരു കിലോമീറ്ററ്‍ ചുറ്റളവില്‍ പൂര്‍ണമായി നിരോധിച്ച് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ഉത്തരവിറക്കി.

സംരക്ഷിത മേഖലകള്‍ക്ക് പത്ത് കിലോമീറ്റര്‍ ചുളറ്റളവിലെ ക്വാറികള്‍ക്ക് പൂട്ട് വീഴുന്നു

വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും പത്ത് കിലോമീറ്റര്‍ ചുളറ്റളവിലെ ക്വാറികള്‍ക്ക് പൂട്ട് വീഴുന്നു. ഒരു കിലോമീറ്ററ്‍ ചുറ്റളവില്‍ പൂര്‍ണമായി നിരോധിച്ച് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ഉത്തരവിറക്കി. 10 കിലോമാറ്റര്‍ ചുറ്റളവിലെ ക്വാറികള്‍ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷമേ പ്രവര്‍ത്തിക്കാനാവൂ എന്നും ഉത്തരവില്‍ പറയുന്നു‍. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് സമീപത്തെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര വനംപരിസ്ഥിതി മന്ത്രിലായം ഉത്തരവിറങ്ങിയിരുന്നു. സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച കത്ത് കേന്ദ്രം അയച്ചു.

ഇതിന് പിന്നാലെയാണ് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്. വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാരി പ്രവര്‍ത്തനം പൂര്‍ണ്ണമായി നിരോധിക്കപ്പെട്ടു. പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ ക്വാറികളും ഇപ്പോള്‍ പൂട്ടണം. ദേശീയ വന്യജീവി ബോര്‍ഡിന്‍റെ അനുമതി ലഭിച്ച ശേഷമേ അവര്‍ക്ക് പ്രവര്‍ത്തനം തുടങ്ങാനാവൂ. കേരളത്തില്‍ 23 വന്യജീവി സങ്കേതങ്ങളുണ്ട്. സംസ്ഥാനത്തെ 60 ശതമാനം ഖനന പ്രവര്‍ത്തനങ്ങളും ഇതിന്റെ 10 കിലോമീറ്റര്‍ ചുറ്റളവളവിലാണ്.ഏകദേശം 300 ഓളം ക്വാറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്ക്. പുതിയ തീരുമാനത്തോടെ ഇത്രയും ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.