LiveTV

Live

Kerala

പാലാരിവട്ടം പാലം നിര്‍മ്മിച്ചത് ഹൈവേ അതോറിറ്റിയുടെ അനുമതി ഇല്ലാതെ

അനുമതി ഉണ്ടെന്ന മുൻ യു.ഡി.എഫ് സർക്കാരിൻ്റെ വാദത്തെ പൊളിച്ചെഴുതുന്നതാണ് അതോറിറ്റിയുടെ മറുപടി.

പാലാരിവട്ടം പാലം നിര്‍മ്മിച്ചത് ഹൈവേ അതോറിറ്റിയുടെ അനുമതി ഇല്ലാതെ

നാഷണൽ ഹൈവേ അതോറിറ്റിയുടെ അനുമതി ഇല്ലാതെയാണ് പാലാരിവട്ടം പാലം നിർമ്മിച്ചതെന്ന് വിവരാവകാശ രേഖ. പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന് എൻ.ഒ.സി നൽകിയിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ഇതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ വാദം പൊളിയുകയാണ്.

നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണ പ്രവൃത്തികൾക്ക് അതോറിറ്റിയുടെ അനുമതി വേണമെന്നാണ് നിയമം. ഇതിൻ്റെ നഗ്നമായ ലംഘനമാണ് പാലാരിവട്ടത്ത് നടന്നിരിക്കുന്നത്. പാലം നിർമ്മാണത്തിന് അനുമതിയൊന്നും നൽകിയിട്ടില്ലെന്നാണ് അതോറിറ്റി വിവരാവാകശ അപേക്ഷക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്.

പാലാത്തിൽ ഒരു പരിശോധനയും നടത്തിയിട്ടില്ല. അനുമതി ഉണ്ടെന്ന മുൻ യു.ഡി.എഫ് സർക്കാരിൻ്റെ വാദത്തെ പൊളിച്ചെഴുതുന്നതാണ് അതോറിറ്റിയുടെ മറുപടി.

ഇക്കാര്യത്തിൽ മുഴുവൻ കുറ്റക്കാരേയും കണ്ടെത്താന്‍ വിജിലൻസ് അന്വേഷണം അപര്യാപ്തമാണ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരു എന്ന് ആൻ്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെൻ്റ് ആവശ്യപ്പെട്ടു.