LiveTV

Live

Kerala

കിയാലില്‍ സി.എ.ജി ഓഡിറ്റ് ഒഴിവാക്കിയത് നിയമ സെക്രട്ടറിയുടെ ഉപദേശം മറികടന്ന്

ഓഡിറ്റ് വേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു . കമ്പനി കാര്യ വകുപ്പിന്റെ സര്‍ക്കുലറും പരിഗണിച്ചില്ല

 കിയാലില്‍ സി.എ.ജി ഓഡിറ്റ് ഒഴിവാക്കിയത് നിയമ സെക്രട്ടറിയുടെ ഉപദേശം മറികടന്ന്

കിയാലില്‍ സി.എ.ജി ഓഡിറ്റ് ഒഴിവാക്കിയത് നിയമ സെക്രട്ടറിയുടെ ഉപദേശം മറികടന്ന്. ഓഡിറ്റ് വേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു . കമ്പനി കാര്യ വകുപ്പിന്റെ സര്‍ക്കുലറും പരിഗണിച്ചില്ല.

സി.എ.ജി ഓഡിറ്റിങ്ങിനെ കണ്ണൂര്‍ വിമാനത്താവള കമ്പനി എതിര്‍ക്കാന്‍ കാരണം സി.പി.എമ്മിനായി നല്‍കിയ പരസ്യങ്ങള്‍ നിയമവിരുദ്ധമാണെന്ന സി.എ.ജി പരാമര്‍ശത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു, പിണറായി വിജയന്‍ നടത്തിയ നവകേരളാ മാര്‍ച്ച്, ഇ.പി ജയരാജന്റെ വികസന പ്രവര്‍ത്തനങ്ങള്‍, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എന്നിവക്കാണ് കിയാല്‍ പരസ്യം നല്‍കിയത്. പരസ്യങ്ങള്‍ക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.എ.ജി ഓഡിറ്റ് അനുവദിക്കാത്തത് അഴിമതി മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.

Also read: ഓഡിറ്റിങ്ങിനെ കിയാല്‍ എതിര്‍ക്കാന്‍ കാരണം സി.പി.എം പരസ്യങ്ങള്‍ നിയമവിരുദ്ധമാണെന്ന സി.എ.ജി പരാമര്‍ശത്തെ തുടര്‍ന്നെന്ന് സൂചന