LiveTV

Live

Kerala

വ്യാജ ഫോണുകളുമായി രണ്ട് പേർ പിടിയിൽ

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വിൽപ്പനക്ക് കൊണ്ടുവന്ന 134 ഫോണുകളാണ് പാലക്കാട് പിടികൂടിയത്

വ്യാജ ഫോണുകളുമായി രണ്ട് പേർ പിടിയിൽ

പ്രമുഖ കമ്പനികളുടെ ഫോണിന്‍റെ മാതൃകയിൽ സംസ്ഥാനത്തേക്ക് വ്യാജ ഫോണുകൾ എത്തുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വിൽപ്പനക്ക് കൊണ്ടുവന്ന 134 ഫോണുകൾ പാലക്കാട് പിടികൂടി. സംഭവത്തില്‍ രണ്ട് മഹാരാഷ്ട്ര സ്വദേശികളായ രമേശ് മോത്തി റാം, രാഹുൽ സീതാറാം എന്നിവര്‍ പിടിയിലായിട്ടുണ്ട്.

ഒറ്റനോട്ടത്തിൽ ഒപ്പോ, സാംസങ്ങ് കമ്പനികളുടെ പുതിയ ഒറിജിനൽ ഫോണാണെന്ന് തോന്നും. എന്നാൽ മുംബൈയിൽ വെച്ച് പ്രമുഖ കമ്പനികളുടെ ഫോണുകളുടെ അതേ മാതൃകയിൽ വ്യാജമായി നിർമ്മിച്ചവയാണ് ഇതെല്ലാം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വിൽപ്പനക്ക് കൊണ്ട് വന്ന 134 ഫോണുകയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. പാറ്റ്ന എർണാകുളം എക്പ്രസിലായിരുന്നു ഫോണുകൾ കൊണ്ടുവന്നത്. വ്യാജ ഫോണുകൾ വിപണിയിൽ ധാരണമായി എത്തുന്നതായി മൈബൈൽ വ്യാപാരികയുടെ സംഘടന നേതാക്കൾ തന്നെ സമ്മതിക്കുന്നു. ഒരുലക്ഷത്തി അറുപതിനായിരത്തി അറ്നൂറ് രൂപക്കാണ് 134 ഫോണുകൾ മുബൈയിൽ നിന്നും ഇവർ വാങ്ങിയിരിക്കുന്നത്. വ്യാജ ഫോൺ മാഫിയയെ തടഞ്ഞില്ലെങ്കിൽ ഉപഭോഗ്ത്താക്കൾ വഞ്ചിതരാകും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.