LiveTV

Live

Kerala

കിഫ്ബിയിലെ വൈദ്യുതി വകുപ്പിന്‍റെ പദ്ധതിയില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

പദ്ധതി നടത്തിപ്പിന് കരാറെടുത്ത രണ്ട് കമ്പനികള്‍ക്ക് വേണ്ടി കെ.എസ്.ഇ.ബി വഴിവിട്ട സഹായം ചെയ്തു

കിഫ്ബിയിലെ വൈദ്യുതി വകുപ്പിന്‍റെ പദ്ധതിയില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

കിഫ്ബി വഴി നടപ്പാക്കുന്ന ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ കെ.എസ്.ഇ.ബിയും സർക്കാരും കോടികളുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന നിരക്കിനേക്കാള്‍ കൂടിയ നിരക്കില്‍ വന്‍കിട കമ്പനികള്‍ക്ക് കരാർ നല‍കിയാണ് കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനും കെ.എസ്.ഇ.ബിക്കുമെതിരെ അഴിമതി ആരോപണവുമായാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വൈദ്യുതി കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള പദ്ധതിയായ ട്രാ‍ന്‍സ്ഗ്രിഡ് പദ്ധതിയുടെ മറവിലാണ് കോടികളുടെ അഴിമതി നടത്തിയതെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു. കെ.എസ്.ഇ.ബിയുടെ പദ്ധതിയായ കോട്ടയം ലൈന്‍സ് പദ്ധതിയിലും, കോലത്തുനാട് പദ്ധതിയിലുമാണ് അടിസ്ഥാന നിരക്കിനേക്കാള്‍ കൂടിയ നിരക്കില്‍ കരാ‍ർ നല്‍കിയിരിക്കുന്നത്.

കെ.എസ്.ഇ.ബിയിലെ എസ്റ്റിമേറ്റുകള്‍ തയാറാക്കുക അസിസ്റ്റന്റ് എന്‍ജിനിയര്‍ മുതല്‍ ചീഫ് എന്‍ജിനിയര്‍ വരെയുള്ളവരെ ഉള്‍പ്പെടുത്തിയാണ് കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയത്. കിഫ്ബി പദ്ധതികള്‍ക്കായി പ്രത്യേകം നിയോഗിച്ച ചീഫ് എന്‍ജിനിയറാണ്. ഇതിലും ദുരുഹതയുണ്ട്. കിഫ്ബിയുടെ മറവില്‍ കെ.എസ്.ഇ.ബി നടത്തിയ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.