LiveTV

Live

Kerala

പുതുപ്പാടി വില്ലേജില്‍ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞു; 4500ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

17 റീസര്‍വ്വെ നമ്പറിലുള്ള 1400 ഏക്കറോളം ഭൂമിയുടെ ക്രയവിക്രയമാണ് ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് കോടതി തടഞ്ഞത്.

പുതുപ്പാടി വില്ലേജില്‍ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞു; 4500ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

കോഴിക്കോട് പുതുപ്പാടി വില്ലേജില്‍ 4500 ഓളം കുടുംബങ്ങളുടെ പേരിലുള്ള ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ നടപടിയില്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ട് പ്രമേയം. പുതുപ്പാടി പഞ്ചായത്ത് ഭരണസമിതിയാണ് പ്രമേയം പാസ്സാക്കിയത്. 17 റീസര്‍വ്വെ നമ്പറിലുള്ള 1400 ഏക്കറോളം ഭൂമിയുടെ ക്രയവിക്രയമാണ് ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് കോടതി തടഞ്ഞത്.

1930ലെ പാട്ടക്കരാറുമായി ബന്ധപ്പെട്ടാണ് ഭൂമിയുടെ അവകാശ തര്‍ക്കം പുതുപ്പാടി വില്ലേജില്‍ ആരംഭിക്കുന്നത്. ഭൂമിയുടെ എല്ലാ രേഖകളും കൈവശമുള്ളവരുടെ ക്രയവിക്രയം ഒരു ദിവസം വില്ലേജ് ഓഫീസ് തടയുകയായിരുന്നു. ഇക്കാര്യത്തില്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിന്‍റ് രാജേഷിന്‍റെ നേതൃത്വത്തില്‍ പുതുപ്പാടി ഭൂസംരക്ഷണ ജനകീയ സമിതി രൂപീകരിച്ചു. എല്ലാ രേഖകളോടെയും താമസിക്കുന്ന ഭൂമിയുടെ ഉടമകള്‍ അറിയാതെ പഴയ ജന്‍മിയുടെ പിന്‍മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ഏകപക്ഷീയമായ വിധി സമ്പാദിക്കുകയായിരുന്നു എന്നാണ് സമിതിയുടെ ആരോപണം.

പുതുപ്പാടിയിലെ ജനങ്ങളുടെ പ്രശ്നത്തിലിടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും റവന്യുമന്ത്രിയേയും സമീപിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഭൂമി വേണമെന്നാവശ്യപ്പെട്ടെത്തിയവര്‍ ഭൂമിക്ക് പ്രതിഫലം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.