LiveTV

Live

Kerala

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നടപടിയായില്ല

നഷ്ടം ഈടാക്കാനുള്ള കാലാവധി അവസാനിക്കാന്‍ ബാക്കിയുള്ളത് ദിവസങ്ങള്‍ മാത്രം.

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍  നടപടിയായില്ല

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. നഷ്ടം ഈടാക്കാനുള്ള കാലാവധി അവസാനിക്കാന്‍ ബാക്കിയുള്ളത് ദിവസങ്ങള്‍ മാത്രം. പാലം പുനര്‍നിര്‍മിക്കാന്‍ 20 കോടി രൂപ ചെലവ് വരും.

പാലം നിർമാണം പൂർത്തിയായി മൂന്ന് വർഷം തികയുന്നത് വരെ എല്ലാ തകരാറുകളും പരിഹരിക്കേണ്ടത് നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്സാണ്. ഈ കാലാവധി ഒക്ടോബര്‍ 12ന് അവസാനിക്കും. നിര്‍മാണത്തിലെ അപാകത ബോധ്യപ്പെട്ടിട്ടും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഇതുവരെ ആര്‍.ഡി.എസ് പ്രൊജക്ട്സിന് നോട്ടീസ് നല്‍കിയിട്ടില്ല.

39 കോടി രൂപ മുടക്കി നിർമിച്ച പാലം പുനർനിർമിക്കാൻ 20 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ തുക കരാർ കമ്പനിയിൽ നിന്ന് ഈടാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാലം നിർമാണം സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യതയാകും. പാലം നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തിയിട്ട് മാസങ്ങളായിട്ടും ആര്‍.ബി.ഡി.സി.കെയുടെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട നടപടികൾ വൈകുന്നത് ഗുരുതരമായ വീഴ്ചയാണ്. 2014 സെപ്റ്റംബറിൽ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്‌ നിര്‍മാണം ആരംഭിച്ച പദ്ധതി 2016 ഒക്ടോബര്‍ 12നാണ് ഉദ്ഘാടനം ചെയ്തത്.