LiveTV

Live

Kerala

പിറവം പള്ളി: ഓർത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടികൾ പൊലീസ് സ്വീകരിക്കണം.

പിറവം പള്ളി: ഓർത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

പിറവം സെന്റ് മേരീസ് പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടികൾ പൊലീസ് സ്വീകരിക്കണം. പൊലീസിന് അതിനുള്ള പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ ശുപാർശ ചെയ്ത് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.