LiveTV

Live

Kerala

ഹരിപ്പാട് നിർത്തിയിട്ട ലോറിയുടെ പുറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

ഹരിപ്പാട്  നിർത്തിയിട്ട ലോറിയുടെ പുറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ ഹരിപ്പാട് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ രാവിലെ 5:15ആണ് അപകടം ഉണ്ടായത്. നങ്ങ്യാർകുളങ്ങര കവലക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തിരുപ്പതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് തിരിപ്പൂർ സ്വദേശികളായ വെങ്കിടാചലം ശരവണൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സെൽവൻ, നന്ദകുമാർ എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നാഷണൽ ഹൈവേയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.