LiveTV

Live

Kerala

വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; തിരുവനന്തപുരത്ത് ഡോക്ടര്‍മാരുടെ പ്രതിഷേധം

ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ച സംഭവത്തില്‍ നടപടിഎടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ട അവധി

 വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം; തിരുവനന്തപുരത്ത് ഡോക്ടര്‍മാരുടെ പ്രതിഷേധം

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ച സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ട അവധി. അത്യാഹിത വിഭാഗത്തെയും അടിയന്തര ശസ്ത്രക്രിയകളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം കലമ്പലം പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ക്യാൻസർ രോഗത്തിനുള്ള ചികിത്സ തേടിയെത്തിയ രോഗിയോട് ആർ.സി.സിയെ സമീപിക്കാൻ പറഞ്ഞപ്പോള്‍ ബന്ധുക്കൾ എത്തി മോശമായി പെരുമാറുകയും തുടർന്ന് കയ്യേറ്റം ചെയ്തുവെന്നുമാണ് വനിത ഡോക്ടർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ആറ് ദിവസം മുമ്പ് നടന്ന സംഭവത്തില്‍ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് കാരണം.

ഐ.എം.എ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധത്തിന് പിന്തുണ നല്‍കും. ചൊവ്വാഴ്ച ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്കരിച്ചും ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു