LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച ചീഫ് സെക്രട്ടറി വിധി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നുവെന്നും കോടതിയെ അറിയിച്ചു.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സാങ്കേതിക മികവ് സംസ്ഥാനത്തിന് ഇപ്പോഴില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച ചീഫ് സെക്രട്ടറി വിധി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നുവെന്നും കോടതിയെ അറിയിച്ചു.

ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മുന്നൊരുക്കമില്ലാതെ ഒറ്റയടിക്ക് ഇത് നടപ്പാക്കുന്നതിലൂടെ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഐ.ഐ.ടി ചെന്നൈയിലെ വിദഗ്ധ സംഘം നടത്തിയ പഠനത്തിലെ വിശദാംശങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

ജനസാന്ദ്രത കൂടുതലായതിനാല്‍‍ പ്രാദേശവാസികളെയും ഇത് സാരമായി ബാധിക്കും. മരട് പ്രദേശവാസികള്‍ക്ക് മാത്രമല്ല ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലും പരിസ്ഥിതിക്ക് കോട്ടം തട്ടും. പള്ളിയും സ്കൂളുമടങ്ങുന്ന പൊതുസ്ഥാപനങ്ങളും ഇരുനൂറോളം മാര്‍ക്കറ്റുകളും കടലും കായലും ചേര്‍ന്ന പ്രകൃതിവിഭവങ്ങളുമുണ്ട്. ഇതെല്ലാം മലിനീകരിക്കപ്പെടും.

അതിന് പുറമെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനം ഇപ്പോള്‍ സര്‍ക്കാറിനില്ല. പൊളിച്ച അവശിഷ്ടങ്ങള്‍ തള്ളാനുള്ള സ്ഥലപരിമിതിയുമുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമാപണം നടത്തുന്നുവെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. അതേസമയം 23ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചിട്ടുണ്ട്.