LiveTV

Live

Kerala

ഗുജറാത്തിൽ നിന്നും നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന പെൺസിംഹം ചത്തു

ആറര വയസുകാരി രാധയാണ് ഇന്ന് പുലർച്ചെയാണ് ചത്തത് 

 ഗുജറാത്തിൽ നിന്നും നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന പെൺസിംഹം ചത്തു

ഗുജറാത്തിൽ നിന്നും തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന പെൺസിംഹം ചത്തു .ആറര വയസുകാരി രാധയാണ് ഇന്ന് പുലർച്ചെയാണ് ചത്തത്. ഈ മാസം 18 ന് ഗുജറാത്തിൽ നിന്ന് എത്തിച്ചത് മുതൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി പക്ഷാഘാതം ആയി കിടപ്പിലായിരുന്നു. അണുബാധയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷം തിരുവനന്തപുരം മൃഗശാലയിൽ സംസ്കരിക്കും. ഇതിനോടൊപ്പം എത്തിച്ച ആൺ സിംഹം നാഗരാജ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.