LiveTV

Live

Kerala

മിൽമ പാലിന് ഇന്ന് മുതൽ വില കൂടും

ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 40 രൂപ ഉള്ളത് 44 ഉം,കടും നീല കവര്‍ പാല്‍ ലിറ്ററിന് 41 രൂപ ഉള്ളത് 45 ഉം ആകും

മിൽമ പാലിന് ഇന്ന് മുതൽ വില കൂടും

മിൽമ പാലിന് ഇന്ന് മുതൽ വില വർദ്ധിക്കും. ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 40 രൂപ ഉള്ളത് 44 ഉം,കടും നീല കവര്‍ പാല്‍ ലിറ്ററിന് 41 രൂപ ഉള്ളത് 45 ഉം ആകും

കാലിത്തീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടേയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കാന്‍ മിൽമ തീരുമാനിച്ചത്. മഞ്ഞ നിറമുള്ള കവറിനും ഇളം നീലനിറമുള്ള കവറിനും ലിറ്ററിന് 44 രൂപയാകും.കടും നീല കവറിന് 46 രൂപയും,കാവി ,പച്ച കവറുകളിലെ കൊഴുപ്പ് കൂടിയ പാലിന് 48 രൂപയുമാകും. വർദ്ധിപ്പിച്ച 4 രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് നൽകും. 16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ വിൽപ്പന നടത്തുന്ന ഏജന്റുമാർക്കും ലഭിക്കും. പുതുക്കിയ വിൽപ്പന വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെയായിരിക്കും പാൽ വിതരണം ചെയ്യുന്നത്.