LiveTV

Live

Kerala

പാലാരിവട്ടം പാലം അഴിമതിയുടെ നിത്യ സ്മാരകമെന്ന് വിജയരാഘവന്‍

ഒരു പുതിയ പാലം പൊളിക്കേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്

 പാലാരിവട്ടം പാലം അഴിമതിയുടെ നിത്യ സ്മാരകമെന്ന് വിജയരാഘവന്‍

പാലാരിവട്ടം പാലം അഴിമതിയുടെ നിത്യ സ്മാരകമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഒരു പുതിയ പാലം പൊളിക്കേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. പാലാരിവട്ടം പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പാലാരിവട്ടം അഴിമതിക്കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവില്ലാതെ അറസ്റ്റ് ചെയ്യാന്‍ കഴിയുമോ എന്ന കാര്യം വിജിലന്‍സ് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അറസ്റ്റ് നീക്കം പാലാക്ക് വേണ്ടിയാണോ എന്ന് ജനങ്ങള്‍ ‍മനസിലാക്കും. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച ഏനാത്ത് പാലം യു.ഡി.എഫ് സര്‍ക്കാര്‍ പുതുക്കിപ്പണിതത് ഓര്‍ക്കണമെന്നും ചെന്നിത്തല പാലായില്‍ പറഞ്ഞു.