LiveTV

Live

Kerala

പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം തകര്‍ത്ത കുടുംബമാണ് ചോലശ്ശേരി ഇബ്രാഹിമിന്റേത്...

മൂന്ന് മക്കള്‍ അനാഥരായി, ബന്ധുക്കളായ ആറ് പേര്‍ ദുരന്തത്തില്‍ മരിച്ചു.

പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം തകര്‍ത്ത കുടുംബമാണ് ചോലശ്ശേരി ഇബ്രാഹിമിന്റേത്...

പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം തകര്‍ത്ത കുടുംബമാണ് ചോലശ്ശേരി ഇബ്രാഹിമിന്റേത്. മൂന്ന് മക്കള്‍ അനാഥരായി, ബന്ധുക്കളായ ആറ് പേര്‍ ദുരന്തത്തില്‍ മരിച്ചു. സഹോദരങ്ങളായ നാല് പേരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മനുഷ്യത്വം നഷ്ടമാകാത്ത ഒരു കൂട്ടം ആളുകളുടെ സഹായമാണ് ഈ കുടുംബത്തിന് ഇപ്പോള്‍ ആശ്രയം.

17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിനിടയിൽ ഭാര്യയെയും മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് ചോലശ്ശേരി ഇബ്രാഹിം എന്ന 38 കാരൻ മരണത്തിന് കീഴടങ്ങിയത്. ഇതോടെ പത്തും ഏഴും മൂന്നും വയസ്സുള്ള മൂന്ന് പെൺകുട്ടികൾ അനാഥരായി.

ഇബ്രാഹിമിന്റെ സഹോദരൻ അബ്ദുൽ ലത്തീഫ് രണ്ടു പതിറ്റാണ്ട് കാലം ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പുതിയ ഇരുനില വീട് ഉൾപ്പെടെ ഈ സഹോദരങ്ങളുടെ നാല് വീടുകൾ പൂർണമായും തകർന്നു പോയി. എല്ലാം നഷ്ടപ്പെട്ട ഈ കുടുംബത്തിന് അന്തിയുറങ്ങാനായി ഉപ്പു പാറയിൽ സ്വന്തം വീട് താൽക്കാലികമായി നൽകിയ സുമനസ്സുകളുടെ ഔദാര്യത്തിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്.

  • UmmuRukia P
  • Central Bank of India
  • A/c No; 3225574435
  • IFSC Code; CBIN0280971