LiveTV

Live

Kerala

പുതുപ്പാടി വില്ലേജിലെ നമ്പറുകളില്‍പ്പെട്ട ഭൂമിയുടെ ക്രയവിക്രയം തടഞ്ഞതോടെ 4500ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

1930ല്‍ പാട്ടക്കരാര്‍ വഴി നല്കിയ ഭൂമിയാണെന്ന് കാണിച്ച് പഴയ സ്ഥലമുടമയുടെ കുടുംബം സമ്പാദിച്ച കോടതി വിധിയെ തുടര്‍ന്നാണ് പുതുപ്പാടി വില്ലേജ് ഭൂമിയുടെ ക്രയവിക്രയം തടഞ്ഞത്

പുതുപ്പാടി വില്ലേജിലെ നമ്പറുകളില്‍പ്പെട്ട ഭൂമിയുടെ ക്രയവിക്രയം തടഞ്ഞതോടെ  4500ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

പുതുപ്പാടി വില്ലേജിലെ 17 റീ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട ഭൂമിയുടെ ക്രയവിക്രയം തടഞ്ഞതോടെ 4500 ഓളം കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധി ചെറുതല്ല. സ്ഥലം വിറ്റ് മക്കളുടെ വിവാഹം നടത്താമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് അതിന് സാധിക്കുന്നില്ല. സ്വന്തം ഭൂമിയുടെ ആധാരം വെച്ച് ലോണെടുക്കാന്‍ കഴിയില്ല. 1930ല്‍ പാട്ടക്കരാര്‍ വഴി നല്കിയ ഭൂമിയാണെന്ന് കാണിച്ച് പഴയ സ്ഥലമുടമയുടെ കുടുംബം സമ്പാദിച്ച കോടതി വിധിയെ തുടര്‍ന്നാണ് പുതുപ്പാടി വില്ലേജ് ഭൂമിയുടെ ക്രയവിക്രയം തടഞ്ഞത്.

ഇരട്ടമക്കളുടെ വിവാഹത്തിനായി സ്ഥലം വില്‍ക്കാനായിരുന്നു കാക്കവയല്‍ സ്വദേശി പരീതിന്റെ തീരുമാനം. പുതുപ്പാടി വില്ലേജിലെ 156/1 റീ സര്‍വ്വെ നമ്പറില്‍പ്പെട്ട 10 സെന്റ് സ്ഥലം വാങ്ങാനായി ആളും എത്തി. രജിസ്ട്രേഷന്‍ നടപടി തുടങ്ങിയപ്പോഴാണ് സ്ഥലത്തിന്റെ ക്രയവിക്രയം തടഞ്ഞ വിവരം അറിയുന്നത്. ഇതേ അവസ്ഥ തന്നെയാണ് പട്ടര്‍കടവില്‍ താമസിക്കുന്ന അബ്ദുറഹിമാനും കുടുംബത്തിനും. 100/1 റി സര്‍വ്വെ നമ്പറിലുള്‍പ്പെടുന്നതാണ് അബ്ദുറഹ്മാന്റെ സ്ഥലം. 90 വര്‍ഷം മുമ്പ് നടന്ന പാട്ടക്കരാറുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോഴുള്ള ഭൂമി തര്‍ക്കം. ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടായിട്ടും സ്വന്തം സ്ഥലം ഒന്നും ചെയ്യാനാകാത്ത നിസ്സഹായവസ്ഥയില്‍ നില്‍ക്കുകയാണ് 4500 ഓളം കുടുംബങ്ങള്‍.